വൈദ്യുതി തൂണിലെ നൈലോണ്‍ കയറില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിച്ചു
Saturday, October 20, 2018
കാഞ്ഞങ്ങാട്: വൈദ്യുതി തുണില്‍ നൈലോണ്‍ കയര്‍ കാലില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ കാഞ്ഞങ്ങാട് ബസ്റ്റാന്റിനു മുന്‍വശത്തെ വൈദ്യുതി തുണിലാണ് കയര്‍ കാലില്‍ കുടങ്ങി വൈദ്യുതി കേബിളിനു ചുറ്റപ്പെട്ട നിലയില്‍ പറക്കാന്‍ കഴിയാത്ത പ്രാവിനെ അതുവഴി വന്ന കെ.എസ്.ആര്‍.ടി. ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഉടന്‍ ട്രാഫിക്കു ഡ്യൂട്ടിയിലായിരുന്ന ഹോംഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു. ഹോംഗാര്‍ഡ് വൈദ്യുതി വകുപ്പു ജീവനക്കാരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവരെത്തി വൈദ്യുതി ബന്ധം വേര്‍പെടുത്തിയാണ് തുണിന്റെ മുകളില്‍ നിന്നും പ്രാവിനെ രക്ഷിച്ചത്. ഇതിനെ പോലീസ് ഹോസ്ദുര്‍ഗ് മൃഗാശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നല്‍കി വിട്ടയച്ചു.
0 Comments