തിങ്കളാഴ്‌ച, നവംബർ 19, 2018
നീലേശ്വരം: ടൗൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് (ടാസ്ക് ) ചായ്യോത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നീലേശ്വരം താലൂക്കാശുപത്രിയിലെ ശിശുരോഗ വിദഗ്ദൻ ഡോ.വി.സുരേഷ്, ഡോ.രാഹുൽ, കരിന്തളം ഹെൽത്ത് സെന്ററിലെ ഡോ.അങ്കിത എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു സൗജന്യമായി മരുന്നും വിതരണം ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പിന്റെ സഞ്ചരിക്കുന്ന ജീവിത ശൈലീ രോഗനിർണ്ണയ ക്ലീനിക്ക് കൂടി ക്യാമ്പിൽ ഒരുക്കിയിരുന്നു.

      കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വിധുബാല സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡൻറ് സി.എച്ച് . ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു . ഡോ.വി.സുരേഷൻ ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു . റിട്ട. എസ്.ഐ രത്നാകരൻ, റഷീദ് കടപ്പുറം , ദിലീഷ് കുമാർ , അമീർ.സി.എച്ച് എന്നിവർ സംസാരിച്ചു . ക്ലബ്ബ് സെക്രട്ടറി കെ.പി ജാഫർ മാസ്റ്റർ സ്വാഗതവും കെ.എ സുബൈർ നന്ദിയും പറഞ്ഞു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ