അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം വലഞ്ഞു
കാഞ്ഞങ്ങാട്: രാവിലെ എഴുന്നേറ്റ സമയത്ത് തന്നെയുണ്ടായ അപ്രതീക്ഷിത ഹര്‍ത്താലില്‍ കാഞ്ഞങ്ങാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ജനം വലഞ്ഞു. ഹിന്ദു ഐക്യ വേദി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പിക്കാര്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ നഗരത്തില്‍ വാഹനങ്ങളടക്കം ഓടാത്തയവസ്ഥയായി. രാവിലെ ത ന്നെ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ എത്തിയിരുന്നുവെങ്കിലും സംഘപരിവാര്‍ നേതാക്കള്‍ എത്തി കടകളടക്കാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് നഗരത്തില്‍ ഓടി കൊണ്ടിരുന്ന വാഹനങ്ങളടക്കം ബി.ജെ.പി സംഘപരിവാര്‍ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും തടഞ്ഞു. നഗരത്തില്‍ പ്രകടനം നടത്തിയ ശേഷം നോര്‍ത്ത് കോട്ടച്ചേരിയില്‍ റോഡിന് നടുവില്‍ കുത്തിയിരുന്നതിന് ശേഷം സംഘപരിവാര്‍ സംഘടനകള്‍ പിരിഞ്ഞ് പോകുകയും ചെയ്തു. അതേ, സമയം രാവിലെ കിട്ടിയ വാഹനത്തിലും ട്രെയിനുകളിലും വന്ന് ഹോട്ടലുകളും കടകളും തുറക്കാമെന്ന് കരുതി എത്തിയ വ്യാപാരികളും നിരാശരായി മടങ്ങി. മിക്കവാറും പേര് രാവിലെ തുറക്കാന്‍ നോക്കുമ്പോഴെക്കും ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് തുറക്കാന്‍ പാടില്ലായെന്ന് പറഞ്ഞതോടെ അവര്‍ പൂട്ടി പോകുകയായിരുന്നു. അതേ, സമയം കെ.എസ്.ആര്‍.ടി.സി അടക്കമുള്ള സംവിധാനങ്ങളും ഓടാതിരുന്നതും പൊതുജനത്തെ വലിയ രൂപത്തില്‍ ബാധിച്ചു. കുറച്ച് സ്വാകാര്യ വാഹനങ്ങള്‍ ഓടിയതല്ലാതെ മറ്റ് വാഹനങ്ങളൊന്നും ഓടാതിരുന്നതിനാല്‍ ഹര്‍ത്താൽ ശരിക്കും ജനത്തെ വലച്ചു. മിക്കയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കൂടി നിന്ന് വാഹനങ്ങള്‍ തടഞ്ഞു. കാഞ്ഞങ്ങാട് നഗരത്തില്‍ മാത്രമല്ല മാവുങ്കാലിലും കോട്ടപ്പാറ അടക്കമുള്ള സംഘപരിവാര്‍ കേന്ദ്രങ്ങളിലും വാഹനങ്ങള്‍ സംഘപരിവാര്‍ അനുകൂലികള്‍ തടഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ