കൊച്ചി : കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എം.ഐ ഷാനവാസ് എം.പിക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. പൂർണ ഔദ്യോഗിക ബഹുമതികളോടെ തോട്ടത്തുംപടി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. എറണാകുളം ടൗൺഹാളിലും വസതിയിലുമായി ആയിരങ്ങളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
എം ഐ ഷാനവാസിനു അന്ത്യാഞ്ജലിയപ്പിക്കാൻ രാവിലെ മുതൽ തന്നെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വലിയനിര എത്തിയിരുന്നു. എറണാകുളം നോർത്തിലെ വസതിയിൽ നിന്നു പത്തു മണിയോടെ മൃതദേഹം കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദിലേയ്ക് കൊണ്ടുവന്നു. മതപരമായ ചടങ്ങുകൾക്ക് ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ പോലിസ് സേന ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു അടക്കം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ കെ.സി വേണുഗോപാൽ ,കൊടിക്കുന്നേൽ സുരേഷ് , ശശിതരൂർ, യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. . ചെന്നൈയിൽ കരൾരോഗത്തിനു ചികിൽസയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായിരുന്നു ഷാനവാസിന്റെ അന്ത്യം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ