വ്യാഴാഴ്‌ച, നവംബർ 22, 2018
അബുദാബി: പരപ്പ ബ്രദേഴ്സ് പ്രവാസി കൂട്ടായ്മയുടെ മൂന്നാമത്  സംഗമം നവംബർ 23ന് വെള്ളിയാഴ്ച്ച അജ്‌മാൻ സ്പോർട്സ് പാർക്കിൽ  നടക്കും.

കാഞ്ഞങ്ങാടിനടുത്ത പരപ്പ മേഖലയിലെ എടത്തോട്, ബാനം, ക്ലായിക്കോട്, നമ്പ്യാർ കൊച്ചി, കമ്മാടം, മൂലപ്പാറ, പട്ടളം , കനകപ്പള്ളി, കാരാട്ട്  ഭാഗങ്ങളിൽ നിന്നുള്ള യുഎഇയിലെ പ്രവാസികളായ അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന സ്നേഹ സംഗമം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫുട്ബോൾ മത്സരത്തോടെയാണ് തുടക്കം കുറിക്കുക. പരപ്പ മേഖലയിൽ നിന്നുള്ള എട്ടു ടീമുകൾ കളിക്കളത്തിൽ ഇറങ്ങും.
മൂന്നര മണിക്കൂർ നീളുന്ന മത്സരം ആറ് മണിക്ക് അവസാനിക്കും.
ഫുട്ബോൾ മത്സരത്തിനിടെ ഒരു വശത്ത് വിവിധ എമിറേറ്റുകളെ പ്രതിനിധീകരിച്ചു വടംവലി മത്സരവും നടക്കും.

ആറര മണിക്ക് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ഉദ്ഘാടന സമ്മേളനം നടക്കും. സംഘാടക സമിതി ചെയർമാൻ താജുദ്ദീൻ കാരാട്ട് അധ്യക്ഷത വഹിക്കും. ജി മാർക്ക്‌ മിഡിൽ ഈസ്റ്റ്‌ എം ഡി ശ്രീ മണികണ്ഠൻ നായർ മുഖ്യാഥിതി ആയിരിക്കും. യോഗത്തിൽ പരപ്പ മേഖലയിൽ നിന്നുള്ള ആദ്യകാല പ്രവാസികളെ ആദരിക്കും.

തുടർന്ന് 7.00 മണി  മുതൽ കരോക്കെ ഗാനമേള ഉൾപ്പടെയുള്ള  കലാപരിപാടികളും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മത്സരങ്ങളും അരങ്ങേറും. സംഗമത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും രാത്രി ഭക്ഷണം ഏർപെടുത്തിയിട്ടുണ്ട്.   തുടർന്ന് 9.00 മണിക്ക് നടക്കുന്ന  സമാപന സമ്മേളനത്തിൽ  കലാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.

സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ