ബുധനാഴ്‌ച, നവംബർ 28, 2018
കാഞ്ഞങ്ങാട്:  മുഴുവന്‍ മഹല്ലുകളിലും അഞ്ചിന ആറുമാസ പദ്ധതികളെ കൊണ്ട്  സജീവമാക്കാന്‍ കാഞ്ഞങ്ങാട് മണ്ഡലം സുന്നി മഹല്ലു ഫെഡറേഷന്‍ ജനറല്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റായിരുന്ന പി.ബി അബ്ദുറസാഖിന്റെ നിര്യാണത്തില്‍ അനു ശോചിച്ചു. സൗത്ത്  ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ജനറല്‍ കണ്‍വന്‍ഷന്‍ ജില്ലാട്രഷറര്‍  മെട്രോ മുഹമ്മദ് ഹാജി ഉദ്ഘടനം ചെയ്തു.  പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്  പൂക്കോയ തങ്ങള്‍ ചന്തേര മുഖ്യാഥിതിയായിരുന്നു. എം എ റഹ്മാന്‍ മുട്ടുംതല സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കുളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, ജില്ലാ സെക്രട്ടറിമാരായ കെ ഇ കുട്ടി ഹാജി നീലേശ്വരം, കെബി കുട്ടി  ഹാജി എ ഹമീദ് ഹാജി, മണ്ഡലം കോഓര്‍ഡിനേറ്റര്‍ നാസര്‍ മാസ്റ്റര്‍ കല്ലൂരാവി,  ഒടയഞ്ചാല്‍ ഇബ്രാഹിം ഹാജി, മസാഫി മുഹമ്മദ് കുഞ്ഞി, മുസ്തഫ തായന്നുര്‍, അബ്ദുള്ള മടികൈ,കെ യൂ ദാവൂദ് ഹാജി, തെരുവത്ത്് മൂസ ഹാജി, സിഎം കാദര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു വര്‍ക്കിങ് സെക്രെട്ടറി ഇബ്രാഹിം പാലാട്ട് നന്ദി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ