ബുധനാഴ്‌ച, നവംബർ 28, 2018
കാഞ്ഞങ്ങാട്: ഉപയോഗ ശൂന്യമായ കിണറ്റില്‍ വീണ വൃദ്ധയെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു. കോടോം ബേളര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ്് പനങ്ങാടിലെ കാഞ്ഞിരപ്പൊയില്‍  സ്വന്തം പറമ്പിലെ ഉപയോഗശൂന്യമായ കിണറില്‍ അബദ്ധത്തില്‍ വീണ കാരിച്ചി (75) എന്ന വൃദ്ധയെ ആണ് കാഞ്ഞങ്ങാട് അഗ്‌നി രക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ് ന്റെ നേതൃത്വത്തില്‍ എത്തിയ സംഘം രക്ഷപ്പെടുത്തിയത് . നടുവിന് പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതിരുന്ന അവരെ സേനാംഗങ്ങളായ സന്തോഷ് കുമാര്‍, ഉണ്ണി, മനു എന്നിവര്‍ കിണറ്റിലിറങ്ങി തടിപ്പലകയില്‍ ബന്ധിച്ച് കിണറിനു പുറത്തെത്തിക്കുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ഫയര്‍മാന്‍ ഡ്രൈവര്‍ ജയരാജ്, ഹോം ഗാര്‍ഡുമാരായ സുധാകരന്‍ ' സന്തോഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരിക്കേറ്റ കാരിച്ചിയെ ജില്ലാ ആസ്്പത്രിയില്‍ എത്തിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ