ബുധനാഴ്‌ച, നവംബർ 28, 2018
കണ്ണൂര്‍: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ബന്ധുനിയമന വിവരങ്ങളെ സംബന്ധിച്ച രേഖകള്‍ മന്ത്രി കെ.ടി.ജലീലിന്റെ ഓഫീസ് മറച്ചുവെക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മന്ത്രിയുടെ ഓഫീസില്‍ രേഖകളില്ലെന്നാണ് മറുപടി.

എന്നാല്‍ രേഖകള്‍ മന്ത്രിയുടെ ഓഫീസില്‍ തന്നെയുണ്ടെന്ന് ഫയല്‍ ട്രാക്കിങ്ങ് രേഖകള്‍ വ്യക്തമാക്കുന്നുമുണ്ട്. വിവരാവകാശ നിയമ പ്രകാരം കാരണങ്ങളില്ലൊതെ വിവരം നിഷേധിക്കുന്നത് വിവരം നല്‍കുന്നത് വരെ ഓരോ ദിവസവും 250 രൂപ വീതം പിഴ നല്‍കേണ്ട കുറ്റമാണ്. നിയമസഭ നടക്കുന്നതിനാലാകാം വിവരങ്ങള്‍ മറച്ചുവെക്കുന്നതെന്നാണ് സൂചന. കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതകളില്‍ പിതൃസഹോദര പുത്രന്‍ കെ.ടി. അദീബിനായി മന്ത്രി മാറ്റം വരുത്തിയെന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി്‌കെ. ഫിറോസിന്റെ ആരോപണം. വിവാദത്തെ തുടര്‍ന്ന് അദീബ് രാജി വെച്ചിരുന്നു. എന്നാല്‍ മന്ത്രി ആരോപണം തള്ളി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ