വെള്ളിയാഴ്‌ച, നവംബർ 30, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗര മധ്യത്തിലെ പ്രമുഖ വസ്ത്രാലയം ഉള്‍പ്പ ടെയുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കൗമാരക്കാരന്‍ പിടിയില്‍. ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സ്ത്രീകള്‍ ശുചിമുറിയില്‍ കയറിയാല്‍ പല പ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് സംശയം തോന്നിയാണ് ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാരികള്‍ തന്ത്രപൂര്‍വ്വം കൗമാരകാരനെ കുരുക്കിയത്. ഒരു യുവതിയെ ശുചിമുറിയി ലെക്ക് പറഞ്ഞ് വിട്ട് വ്യാപാരികള്‍ ഒളിഞ്ഞിരുന്നു. ശുചിമുറിയില്‍ കയറിയ യുവതി പൈപ്പ് തുറന്നുവിട്ട വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോള്‍ തൊട്ടടുത്ത മൊബൈല്‍ കടയിലെ കൗമാരകാരന്‍ പതുങ്ങി വന്ന് ഗ്രില്‍സി ന്റെ വിടവിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു.ഇതിനിടയില്‍ ഒളിച്ച് നിന്ന വ്യാപാരികള്‍ ഇയാ ളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. ക്യാമറ പരി ശോധിച്ച പ്പോള്‍ ദൃശ്യങ്ങള്‍ ഇല്ലാത്തതിനാലും കൗമാരകരനായതിനാലും പരാതിയില്ലാത്തതിനാലും പൊലിസ് താക്കീത് ചെയ്ത് ഇയാ ളെ വിട്ടയച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ