കാഞ്ഞങ്ങാട് : വിദേശത്ത് നിന്നും മടങ്ങി വരുന്നവരുടെ പുനരധിവാസം, കൂട്ടു സംരംഭങ്ങൾ തുടങ്ങിയ വരുമാന മാർഗ്ഗം കണ്ടെത്തുന്നതിനും വനിതകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനം ഉണ്ടാക്കി കുടുംബ ഭദ്രത ഉണ്ടാക്കുന്നതിന് വേണ്ടുന്ന മേഖലകൾ കണ്ടെത്താനും, അവശരായ രോഗികളെ സഹായിക്കൽ, നിർധനർക്കുള്ള സഹായ ഹസ്തം,പ്രവാസികളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം,തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അധീതമായി പ്രവർത്തിക്കാൻ കേരളത്തിൽ തുടക്കം കുറിച്ച സംഘടനയാണ് വേൾഡ് മലയാളി ഓർഗനൈസേഷന്റെ കാസർകോട് ജില്ലാ രൂപീകരണം നടന്നു.
മുഹമ്മദ് അസ്ലം ഇ.കെ.കൈതക്കാട് പ്രസിഡണ്ടായും, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് ജനറൽ സെക്രട്ടറിയായും, അബ്ദുള്ള മുഹമ്മദ് പെർമുദ ട്രഷററായും, സി.എച്ച്.മുത്തലിബ് പടന്ന, മുസ്തഫ തായന്നൂർ, കെ.മുഹമ്മദ് മീഞ്ച എന്നിവർ വൈസ് പ്രസിഡണ്ടുമാരായും, സായിദാസ് നീലേശ്വരം, എം.കെ.അമീർ പെർമുദ, മൊയ്തീൻ പള്ളങ്കോട് ഉദുമ എന്നിവരെ ജോ :സെക്രട്ടറിമാരായും, ബഷീർ ആറങ്ങാടി, ലത്തീഫ് നീലഗിരി, പി.പി.മുസ്തഫ ഹാജി തൈക്കടപ്പുറം എന്നിവരെ രക്ഷാധികാരികളായും കാസറഗോഡ് ജില്ലാ വനിതാ വിംങ്ങിനെയും തെരഞ്ഞെടുത്തു, സലീന.എൽ.കെ. കാലിച്ചാനടുക്കം പ്രസിഡണ്ടായും ,പ്രേമ കാഞ്ഞങ്ങാട്, ബീഫാത്തിമ മീഞ്ച വൈസ് പ്രസിഡണ്ടുമാരായും, നസീമ. എം ആറങ്ങാടി ജനറൽ സെക്രട്ടറിയും, ബിജ്ന കാഞ്ഞങ്ങാട്, സിന്ധു ആറങ്ങാടി ജോയിന്റ് സെക്രട്ടറിമാരായും, സാഹിറ.പി.എം.കാസർകോട് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് ഹാഷിം മുണ്ടോൻ യോഗം ഉദ്‌ഘാടനം ചെയ്തു. സുനിൽകുമാർ കോഴിക്കോട്, സംസ്ഥാന വനിതാ വിങ്ങ് പ്രസിഡണ്ട് സുലേഖ ഹമീദ്, സി.എച്ച്.മുത്തലിബ്,സലാം ഹാജി. ഇ.കെ, ഷാഹുൽ ഹമീദ്.എം.ടി.പി, മുസ്തഫ താഴന്നൂർ, ലത്തീഫ് നീലഗിരി, സലീന.എൽ .കെ,, ബീഫാത്തിമ മീഞ്ച, തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദലി.എൻ.വി, അദ്ധ്യക്ഷത വഹിച്ചു ,അസ്‌ലം കൈതക്കാട് സ്വാഗതവും മുല്ലക്കോയ തങ്ങൾ നന്ദിയും പറഞ്ഞു. വരും മാസങ്ങളിൽ മണ്ഡലം, പഞ്ചായത്ത് തല കമ്മറ്റികളെ തെരഞ്ഞെടുക്കുവാനും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. വൃക്കരോഗത്താൽ കഷ്ടപ്പെടുന്ന രണ്ട് രോഗികൾക്ക് ധനസഹായവും മറ്റൊരു രോഗിക്ക് വാക്കറും യോഗത്തിൽ വെച്ച് കൈമാറി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ