വെള്ളിയാഴ്‌ച, ഡിസംബർ 07, 2018
ശബരിമല: സന്നിധാനത്ത് വില്‍പ്പന നടത്തുന്നത് ഒരു വര്‍ഷം പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ അരവണയെന്ന് പരാതി. ടിന്നുകളില്‍ 8.12.2017 നിര്‍മ്മിച്ചതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന അരവണയാണ് ഇന്ന് രാവിലെ സന്നിധാനത്തു നിന്ന് വിതരണം ചെയ്തത്. നിര്‍മ്മാണ തീയതി മുതല്‍ രണ്ടുമാസം വരെ കാലാവധിക്കുള്ളില്‍ വില്പന നടത്തേണ്ട സന്നിധാനത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധമാണ് അരവണ. ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് നശിപ്പിച്ചുകളയേണ്ട അരവണ തീയതി തിരുത്തി വില്‍പന നടത്തി  ഭക്തരെ കബളിപ്പിക്കുകയാണ്. അരവണ കരുതല്‍ ശേഖരം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ