ദുബായ്: 2019 ഫെബ്രുവരിയിൽ ദുബായിൽ വെച്ച് നടക്കുന്ന അജാനൂർ തെക്കേപ്പുറം കുടുംബ സംഗമത്തിന്റെ ലോഗോ പ്രകാശനംചെയ്തു. ദുബായ് ദേര ബേക്കൽ ഫോർട്ട് റെസ്റ്റോറന്റ് ഹാളിൽ വെച്ച് ഗിന്നസ് റെക്കോർഡ് ഹോൾഡറും , പ്രമുഖ കാലിഗ്രാഫി കലാകാരനുമായ ഖലീലുല്ലാഹ് ചെംനാട് വൈസ് ചെയർമാൻ വി കെ പി മുസ്തഫയ്ക്ക് നൽകി ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചു . സംഗമത്തിന് വേണ്ടിയുള്ള ലോഗോ ഡിസൈൻ മത്സരത്തിൽ വിജയിക്കുള്ള 5001 രൂപയും , പ്രശസ്തി പത്രവും അഷ്‌കർ ഐകാഡ് അതിഞ്ഞാൽ അർഹനായി .
ചടങ്ങിൽ ബഷീർ കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു , ബെസ്റ്റോ കുഞ്ഞഹമ്മദ് , ഹമീദ് കമട്ടിക്കാടത്ത് എന്നിവർ പ്രസംഗിച്ചു സമീർ കെ കെ നന്ദി പ്രകാശിപ്പിച്ചു . നാട്ടിൽ നിന്നും വന്ന രക്ഷാധികാരികളായ കമാൽ കുഞ്ഞഹമ്മദിനും , ബെസ്റ്റോ കുഞ്ഞഹമ്മദിനും ചടങ്ങിൽ സ്വീകരണം നൽകി . ഫെബ്രുവരിയിൽ നടക്കുന്ന കുടുംബ സംഗമം വൻ വിജയമാക്കി തീർക്കാൻ യോഗം തീരുമാനിച്ചു .
സംഗമത്തിലേക്കുള്ള ഫണ്ട് ഉദ്ഘാടനം അതീഖ് റഹ്‌മാനിൽ നിന്ന് ചേക്കു അബ്ദുൾറഹ്മാൻ ഏറ്റുവാങ്ങി . റഫീഖ് ഏരത്ത് , കരീം കെ എച്ച് , ഹമീദ് കുഞ്ഞിമ്മാടത്ത് , ലത്തീഫ് ടി പി , കരീം പള്ളിക്കാടത്ത് , ഷംസീർ ചേരക്കാടത്ത് , നാസർ കമട്ടിക്കാടത്ത് ,നൗഷാദ് ചേരക്കാടത്ത് ,ഷകീർ , നൗഷാദ് എം എൻ , കരീം ഏരത്ത് , ശഹബാൻ അലി ചടങ്ങിൽ സംബന്ധിച്ചു .

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ