ആശുപത്രി മാലിന്യങ്ങൾ തള്ളിയ സംഭവം കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം- കാസർകോടിനൊരിടം
കാസർകോട്: അന്യ ജില്ലകളിൽ നിന്നടക്കമുള്ള ആശുപത്രി മാലിന്യങ്ങൾ നെല്ലിക്കട്ടയിൽ തള്ളിയ സംഭവത്തിലെ മുഴുവൻ കുറ്റക്കാർക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്ന് കാസര്കോടിനൊരിടം കൂട്ടായ്മ ആവശ്യപെട്ടു. മാലിന്യ നിക്ഷേപത്തിന് കൂട്ട് നിന്ന മുഴുവൻ പേരെയും കണ്ടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നു ജില്ലാ കലകടർക്ക് നൽകിയ പരാതിയിൽ കാസർകോടിനൊരിടം ചൂണ്ടിക്കാട്ടി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്തിയ മാലിന്യങ്ങൾ മണ്ണിട്ട് മൂടുകയാണുണ്ടായത്. ഉപയോഗിച്ച സൂചി,സിറിഞ്ച്,രക്ത കൈമാറിയ കുപ്പികൾ അടക്കമുള്ളവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അവ ശാസ്ത്രീയമായി സംസ്കരിക്കണമെന്നും 'കാസർകോടിനൊരിടം' ആവശ്യപെട്ടു. ആരോഗ്യ സംരക്ഷണത്തിന് ബാധ്യതയുള്ള ആശുപത്രികൾ തന്നെ പൊതുജനാരോഗ്യത്തിനു ഭീഷണിയായി, പകർച്ചാവ്യാധികൾക്ക് കാരണമായേക്കാവുന്ന തരത്തിൽ ആശുപത്രി മാലിന്യങ്ങൾ പൊതുജന കേന്ദ്രത്തിൽ നിക്ഷേപിക്കുന്നത് അങ്ങേയറ്റം ഗൗരവകരമായ കുറ്റമാണ്. ഇത്തരം ആശുപത്രികൾക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്നും 'കാസർകോടിനൊരിടം' ആവശ്യപെട്ടു. സുബിൻ ജോസ്, കെപിഎസ് വിദ്യാനഗർ, അഹ്‌റാസ് അബൂബക്കർ, വാസിൽ മുഹമ്മദ്, സഫ്‌വാൻ വിദ്യാനഗർ,ശ്രീരാജ്, അഖിൽരാജ്, തുളസീധരൻ ബാലകൃഷ്ണൻ,ഗൗതം, കിരൺ ഇരിയണി സംസാരിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ