റിയൽ ഹൈപ്പർ മാർക്കറ്റും ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് കടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസും മാജിക് ഷോയും നാളെ
ചെറുവത്തൂർ: റിയൽ ഹൈപ്പർ മാർക്കറ്റും ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് കടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസും മാജിക് ഷോയും ഡിസംബർ 15 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കും. ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിന് എതിർ വശത്തുള്ള ഇ-മാളിൽ ആണ് പരിപാടി. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് കടുംബശ്രീ സി ഡി എസ് എസ് പ്രസിഡന്റ് റീന വി.വി ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത പേഴ്‌സണാലിറ്റി കൗൺസിലർ ഗോപകുമാർ ക്ലാസിനു നേതൃത്വം നൽകും. തുടർന്ന് പ്രശസ്ത മെന്റലിസ്റ്റ് സുരേഷ് നാരായൺ മാജിക് ഷോ അവതരിപ്പിക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ