വെള്ളിയാഴ്‌ച, ഡിസംബർ 14, 2018
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രച്ചെലവ് 2000 കോടി രൂപ കവിഞ്ഞു. രാജ്യസഭയിൽ സിപിഐയിലെ ബിനോയ് വിശ്വത്തിനു നൽകിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി ഇതു വ്യക്തമാക്കിയത്. ചെലവായ തുകയുടെ വിശദമായ കണക്കുപോലെതന്നെ ശ്രദ്ധേയമാണ് ഒരു ചോദ്യത്തിനു നൽകാതിരുന്ന മറുപടി: ഏതൊക്കെ കേന്ദ്ര മന്ത്രിമാരാണ് പ്രധാനമന്ത്രിയുടെ യാത്രകളിൽ ഒപ്പമുണ്ടായിരുന്നത്? ഒരാളുടെ പോലും പേരില്ല.
യാത്രകളുടെ വിശദാംശങ്ങൾ ഇങ്ങനെ:

∙ആദ്യ യാത്ര – 2014 ജൂൺ 15ന് ഭൂട്ടാനിലേക്ക്
∙ഏറ്റവും അവസാന യാത്ര – കഴിഞ്ഞ നവംബർ 28ന് അർജന്റീനയിലേക്ക്
∙മൊത്തം 48 യാത്രകൾ
∙സന്ദർശിച്ചത് – 92 രാജ്യങ്ങൾ (ഉച്ചകോടികൾക്കുൾപ്പെടെ, ചില രാജ്യങ്ങൾ ഒന്നിലധികം തവണ)

∙ ചെലവ്
∙വിമാനത്തിന്റെ പരിപാലനച്ചെലവ്
2014 – 15: 220.38 കോടി രൂപ
2015–16: 220.48 കോടി
2016–17: 376.67 കോടി
2017–18: 341.77 കോടി
2018– ഇതുവരെ: 423.88 കോടി

∙ വിമാനത്തിന്റെ കൂലി
2014 – 15: 93.77 കോടി
2015–16: 117.89 കോടി
2016–17: 76.28കോടി
2017–18: 99.32 കോടി
2018– ഇതുവരെ: 42.01 കോടി

∙ഹോട്ട്‌ലൈൻ സംവിധാനത്തിന് ആദ്യ 3 വർഷത്തെ ചെലവ്: 9.12 കോടി രൂപ.ബാക്കിയുള്ള കാലയളവിലെ ബിൽ ലഭ്യമായിട്ടില്ല.

∙മൊത്തം 2021 കോടി രൂപ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ