കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മുട്ടുന്തല ഉറൂസിന്റെ ഏഴാം ദിവസമായ ഇന്ന് ഡിസം;15 ശനിയാഴ്ച രാത്രി പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും അബുദാബി ബ്രിട്ടീഷ് സ്‌കൂൾ ഇസ്‌ലാമിക് വിഭാഗം തലവനുമായ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.
നാളെ ഡിസംബര്‍ 16 ഞായര്‍ ഇശാഅ് നിസ്കാരാനന്തരം ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി 'സ്നേഹപൂര്‍വ്വം യുവതികളോട്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് സമാപന ദുആ മജ്ലിസിന് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.
ഡിസംബര്‍ 17 തിങ്കള്‍ ളുഹര്‍ നിസ്കാരാനന്തരം മൗലീദ് പാരായണവും മധുരക്കഞ്ഞി വിതരണവും അസര്‍ നിസ്കാരാനന്തരം ആയിരങ്ങള്‍ക്ക് അന്നദാനതോടുകൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ