വ്യാഴാഴ്‌ച, ഡിസംബർ 06, 2018
തളിപ്പറമ്പ്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴുപേര്‍ കൂടി അറസ്റ്റില്‍. സജീര്‍, ശ്യാം, വൈശാഖ്, ജിതിന്‍ എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 16 ആയി.

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവാണ് ആദ്യമായി പീഡിപ്പിച്ചതെന്നു പെണ്‍കുട്ടി പൊലിസിനു മൊഴിനല്‍കിയിരുന്നു. 16 തവണ പിതാവ് പീഡിപ്പിച്ചതായാണു പെണ്‍കുട്ടിയുടെ മൊഴി.

കേസില്‍, ഇന്നലെ അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു. സംഘം ചേര്‍ന്ന് പീഡനം നടത്തിയ സംഭവത്തില്‍ 15 കേസുകളിലായി 19 പ്രതികളാണുള്ളത്. ഇതില്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കേസിലാണ് അഞ്ചുപേരെ അറസ്റ്റുചെയ്തത്. കുടിയാന്‍മല, എടക്കാട്, പഴയങ്ങാടി എന്നിവിടങ്ങളില്‍ ഓരോ കേസും വളപട്ടണം പൊലിസ് സ്റ്റേഷനില്‍ അഞ്ചും കേസുകളാണു പീഡനവുമായി ബന്ധപ്പെട്ട് എടുത്തത്. മിഥുന്‍, ജിത്തു എന്നിവര്‍ മാട്ടൂലിലും സലീം പൈതല്‍മലയില്‍ വച്ചും വൈശാഖ്, നിഖില്‍ എന്നിവര്‍ കോള്‍മൊട്ടയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ