വ്യാഴാഴ്‌ച, ഡിസംബർ 13, 2018
മലപ്പുറം: മുസ്ലിം ലീഗ് വേദികളിലെ നിറ സാനിധ്യവും, മലപ്പുറം വെടിവെപ്പുമായി ബന്ധപ്പെട്ടു മലപ്പുറം രക്തക്കളം എന്ന കഥാപ്രസംഗ അവതരണത്തിലൂടെ ജനകീയനുമായ കരിപ്പൂർ മൊയ്‌ദീൻ കുട്ടിക്ക്   ഗ്രീന വാട്ടസ്ആപ് ഗ്രൂപ്പ് ഓട്ടോറിക്ഷ നൽകുന്നു. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി നേതൃത്വം നൽകുന്ന കൂട്ടായിമയിൽ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് അഡ്മിനാണ്. ഡിസം.14 ന് നാളെ രാവിലെ പാണക്കാട് വെച്ചു നടക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓട്ടോറിക്ഷ കൈമാറും. പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്,കെ എൻ എ. ഖാദർ  നൗഷാദ് മണ്ണിശ്ശേരി, സലീം പാണമ്പ്ര, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് തുടങ്ങിയവർ സംബന്ധിക്കും

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ