തിങ്കളാഴ്‌ച, ഡിസംബർ 17, 2018
കാസർകോട്: സമ്മേളനങ്ങളുടെ മറവിൽ ആരാധനാലയങ്ങളെ ആക്രമിക്കൽ ആർ എസ് എസ് സ്ഥിരം സംഭവമാണെന്നും രാത്രി കാലങ്ങളിൽ അഴിഞ്ഞാടാൻ കാരണമാകുന്ന  ഇത്തരം സമ്മേളനങ്ങൾക്ക്  അനുമതി നൽകുന്നത് പോലീസ് നിർത്തലാക്കണമെന്നും എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാർ പ്രസ്താവനയിൽ പറഞ്ഞു.

മറ്റു മതസംഘടനകളുടെ സമ്മേളനങ്ങൾ ജില്ലയുടെ പല ഭാഗത്തും വലിയ ജനപങ്കാളിത്വത്തോടെ ഇടക്കിടെ നടക്കാറുണ്ട്. ഒരു വഴിയാത്രക്കാർക്കൊ  മറ്റു സമുദായക്കാരുടെ അരാധനാലയങ്ങൾക്കോ ജനങ്ങൾക്കോ ഒരു പ്രയാസവും നേരിടേണ്ടി വരാറില്ല. എന്നാൽ പലപ്പോഴും ആർ എസ് എസ് സമ്മേളനം പ്രഖ്യാപിച്ചാൽ ആ ദിവസം ജനങ്ങൾ ഭീതിയോടെയാണ് പുറത്തിറങ്ങാറുള്ളത് .കഴിഞ്ഞ ദിവസം ഹിന്ദു സമാജോത്സവം കഴിഞ്ഞു പോവുകയായിരുന്ന സംഘ് പരിവാർ പ്രവർത്തകർ ഉളിയത്തടുക്ക ഭാഗങ്ങളിലെ ആരാധനാലയങ്ങൾക്ക് നേരെ നടത്തിയ ആക്രമണം ആസൂത്രിതമാണ്. ഇത്തരം ആക്രമം ആവർത്തിക്കാതിരിക്കാൻ ജാമ്യമില്ലാ വകുപ്പ് ചേർത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഒരു വിഭാഗം മനപൂർവ്വം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിരപരാധികളായ ജനങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും വാഹനങ്ങളെയും  അടിച്ച് തകർക്കുന്ന പോലീസ് നയം നീതീകരിക്കാനാവില്ലെന്നും  ജെഡിയാർ ഫൈസി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ