തിങ്കളാഴ്‌ച, ഡിസംബർ 17, 2018
ജെറുസലേം : മുസ്ലീം വിരുദ്ധ കുറിപ്പ് പോസ്റ്റു ചെയ്ത ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയില്‍ നെതന്യാഹുവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് താത്കാലികമായി റദ്ദു ചെയ്ത് ഫെയ്‌സ്ബുക്ക്. 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് അക്കൗണ്ട് മരവിപ്പിച്ചത്. ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് പ്രതിരോധ ഉദ്യോഗസ്ഥരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് സൂചിപ്പിച്ചുള്ള പോസ്റ്റാണ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത്.

'നിങ്ങള്‍ക്കറിയാമോ എവിടെയൊക്കെയാണ് തീവ്രവാദം ഇല്ലാത്തതെന്ന്. ഐസ്ലന്‍ഡിലും ജ്പാനിലും. യാദൃശ്ചികവശാല്‍ അവിടെ രണ്ടിടത്തും മുസ്ലീംങ്ങള്‍ ഇല്ല. ഇതായിരുന്നു വിവാദത്തിലേയ്ക്ക് വഴിവെച്ച ഫേസ്ബുക്ക് പോസ്റ്റ്. ഈ കുറിപ്പ് ഫേസ്ബുക്ക് ഡീലീറ്റ് ചെയ്തതോടെ എവിടെയാണോ നമുക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ളത് അവിടെ തന്നെ നമ്മുടെ വായ മൂടിക്കെട്ടാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നതെന്ന് യെയില്‍ നെതന്യാഹു കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യപ്പെട്ടത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ