കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടപ്പുറം പിപിടിഎസ് എഎല്‍പി സ്കൂള്‍ രണ്ടാം തരത്തിലെ ഫാത്തിമത്ത് ത്വയ്യിബ തന്റെ പിറന്നാൾ സമ്മാനമായി ക്ലാസിലെ പഠനോപകരണങ്ങളും ഡയറികളും പ്രൊഫൈലുകളും ഫയലുകളും ഒതുക്കി വെക്കാൻ പഠനോപകരണ ഷെല്‍ഫ് നല്‍കി. ക്ലാസിലേക്ക് പoനോപകരണങ്ങളും മറ്റെല്ലാ സാമഗ്രികളും സൂക്ഷിക്കാൻ പറ്റിയ ഒരു ഷെൽഫ് പിറന്നാൾ സമ്മാനമായി നൽകണമെന്ന് ഉപ്പയോട് പറഞ്ഞു.
ക്ലാസധ്യാപികയോടും പ്രഥമാധ്യാപകനോടും അന്വേഷിച്ച് ഏറ്റവും മികച്ച അലമാര തന്നെ നൽകാൻ തീരുമാനിച്ചു.
ഫാത്തിമത്ത് ത്വയ്യിബയും രക്ഷിതാക്കളും സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രഥമാധ്യാപകൻ പി.രാജീവന് കൈമാറി. പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പായസം നല്‍കി. ബാവാ നഗറിലെ കോണ്‍ട്രാക്ടറായ കരീമിന്റെയും ശരീഫയുടെയും മകളാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ