വെള്ളിയാഴ്‌ച, ഡിസംബർ 21, 2018
കാഞ്ഞങ്ങാട്: പയ്യന്നൂരിലെ പ്രശസ്ത ആശുപത്രിയിൽ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്ന് നിർദ്ദേശിക്കപ്പെട്ട യുവതി കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിൽ സുഖപ്രസവത്തിലൂടെ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി.

പയ്യന്നൂരിനടുത്ത് പാലക്കോട് തലമുട്ടം സ്വദേശി മുഹമ്മദ് സാബിറിന്റെ ഭാര്യ ഹലീമത്ത് സുൽഫയാണ് തന്റെ ആദ്യ പ്രസവത്തിലൂടെ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്.

ഗർഭിണി ആയത് മുതൽ പയ്യന്നൂരിലെ പ്രശ്ത ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ചികിത്സയിലായിരുന്ന യുവതി ഈ മാസം 17ന് സാധാരണ ചെക്കപ്പിന് ചെന്നപ്പോൾ ഗർഭ പാത്രത്തിൽ വെള്ളം കുറവും കുട്ടികൾക്ക് തൂക്കം കുറവും ഉണ്ടെന്നും ഉടൻ തന്നെ ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അപകടമാണെന്നും യുവതിയെ ചികിൽസിച്ചിരുന്ന ഡോക്ടർ യുവതിയോട് നേരിട്ട് പറയുകയുണ്ടായി. തുടർന്ന് യുവതിയുടെ ബന്ധുക്കൾ യുവതിയെയും കൂട്ടി കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിൽ എത്തി ഡോക്ടർ  കെ. കുഞ്ഞഹമ്മദിനെ കാണിക്കുകയുണ്ടായി. പരിശോധിച്ച ഡോക്ടർ ഓപ്പറേഷൻ ചെയ്യേണ്ട ആവശ്യം ഇല്ലെന്നു അറിയിക്കുകയും അടുത്ത ദിവസം വന്നാൽ മതി എന്ന് നിർദേശിച്ചു അയക്കുകയും ചെയ്തു. ഡോക്ടറുടെ നിർദേശമനുസരിച്ച് ഡിസംബർ 20 വ്യാഴാഴ്ച മൻസൂർ ഹോസ്പിറ്റലിൽ എത്തിയ യുവതി രാത്രി 11.37 നു സുഖ പ്രസവത്തിലൂടെ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി.

മറ്റു ഹോസ്പിറ്റലുകളിൽ അടിയന്തിര ഓപ്പറേഷന് നിർദ്ദേശിക്കപ്പെട്ട ഗർഭിണികൾ മൻസൂർ ഹോസ്പിറ്റലിലെ ചികിത്സയിൽ സുഖപ്രസവം നടന്ന നിരവധി അനുഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.

തന്റെ മുന്നിൽ ചികിത്സക്കായി വരുന്ന രോഗികളെ തികഞ്ഞ അർപ്പണ ബോധത്തോടെ പരമാവധി ചികിൽസിക്കുകയും ഒഴിവാക്കാൻ പറ്റാത്ത ഘട്ടത്തിൽ മാത്രം ശസ്ത്രക്രിയക്കു നിർദ്ദേശിക്കുന്ന ഡോ. കുഞ്ഞഹമ്മദ് എല്ലാം ദൈവാനുഗ്രഹം കൂടിയായി കാണുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ