കാഞ്ഞങ്ങാട്: ലീഗ് നേതാവ് അഡ്വ. ഷുക്കൂറിനെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടെത്തിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായി ഷുക്കൂര്‍ കൂടി കാഴ്ച നടത്തിയത് ലീഗ് നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. നിലവില്‍ മുസ്ലിംലീഗ് പരിപാടികളില്‍ ഷുക്കൂറിനെ സഹകരിപ്പിക്കുന്നില്ല, ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിളിക്കുന്നുമില്ലായെന്നാണ് ഇതു സംബന്ധിച്ച് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ പറഞ്ഞത് .
അഡ്വ.ഷുക്കൂര്‍ കഴിഞ്ഞ ദിവസം സി.പി.എമിന്റെ വനിത മതിലിന് അനുകൂലമായി എഫ്.ബി പോസ്റ്റിട്ടിരുന്നു. എം.എസ്.എഫിലു ടെ യാണ് അഡ്വ. ഷുക്കൂര്‍ മുസ്ലിംലീഗ് രാഷ്ട്രീയത്തി ലേക്ക് വന്നത്. കേരള ലോ യേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റായിരിക്കെ സി.പി.എം നേതാവ് പി ജയരാജ നെ അനുകൂലിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനാണ് ഷുക്കൂറിനെതിരെ ലീഗ് ആദ്യം നടപടി എടുത്തത്. ഇപ്പോള്‍ ലീഗി ന്റെ ജില്ലാ കൗണ്‍സിലറാണ്. മുസ്ലിംലീഗ് ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, യൂത്ത്‌ലീഗ് ഹോസ്ദുര്‍ഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഷുക്കൂര്‍ മുമ്പ് സി.പി.എമുകാരു ടെ അടി യേറ്റ് ആസ്പത്രിയില്‍ കിടന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിര ഞ്ഞെടുപ്പില്‍ ചെറുവത്തൂര്‍ ഡിവിഷനി ലേക്ക് ലീഗ് സ്ഥാനാര്‍ഥിയായി ഷുക്കൂര്‍ മല്‍സരിച്ചിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് പബ്ലിക്ക് പ്രോസിക്യുട്ടറായതും ലീഗ് നോമിനിയായിട്ടാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ