മൊഗ്രാൽ: ഏഷ്യൻ പസഫിക് കാർ റാലി ചാമ്പ്യൻഷിപ്പ് കിരീടവും സ്വന്തമാക്കി തന്റെ കിരീട നേട്ടപട്ടികയുടെ ഗ്രാഫ് മൂസ ഷരീഫ് ഒന്നുകൂടി ഉയർത്തി. മലേഷ്യ ,ജപ്പാൻ ,ചൈന എന്നീ രാജ്യങ്ങളിലായി മൂന്ന് റൗണ്ടുകളായി നടന്ന ഏഷ്യൻ പസഫിക് കാർ റാലി ചാമ്പ്യൻഷിപ്പിലാണ് മൂസ ഷരീഫ്-അഭിലാഷ് പി ജി സഖ്യം കിരീട നേട്ടം കൊയ്തത്. മൊഗ്രാൽ പെർവാഡ് സ്വദേശി മൂസ ഷരീഫ് -തൃശ്ശൂർ സ്വദേശി അഭിലാഷ് എന്നിവർ ചേർന്ന് പി ജി എ മോട്ടോർസ്പോർട്ടിന് വേണ്ടി സുബാരു ഇoപ്രേസ വണ്ടി ഉപയോഗിച്ചാണ് മത്സരത്തിനിറങ്ങിയത്. അന്തർ ദേശീയ റാലികളിൽ കുതിപ്പ് തുടരുന്ന മൂസാ ഷരീഫ് ഇതിനകം ഖത്തർ,യു എ ഇ, മലേഷ്യൻ റാലികളിൽ ജേതാവായിട്ടുണ്ട്.ഇന്ത്യയിലെ നമ്പർ വൺ നാവിഗേറ്ററായ മൂസാ ഷരീഫ് ഈ വർഷത്തേതടക്കം ദേശീയ കാർ റാലി കിരീടം ആറ് തവണ സ്വന്തമാക്കിയിട്ടുണ്ട്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ