വെള്ളിയാഴ്‌ച, ഡിസംബർ 28, 2018
കാഞ്ഞങ്ങാട് : ഡിസംബർ 28 മുതൽ ജനുവരി 6 വരെ നീളുന്ന പടന്നക്കാട് നല്ലിടയൻ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി. കർമ്മങ്ങൾക്ക് കാഞ്ഞങ്ങാട് ഫൊറോനാ വികാരി ഫാ.മാത്യു പരവരാകത്ത്, ഫാ.ജിൻസ് കണ്ണംകുളത്തേൽ, ഫാ.ജോൺ പോൾ പറപ്പള്ളിയത്ത്, ഫാ.സെബാൻ ചെരിപുറത്ത്, ഫാ.ജോസഫ് കൊട്ടാരത്തിൽ, ഫാ.നിധിൻ ചെറുപുഷ്പത്തിൽ, ഫാ.ലൂക്കോസ് മാടശ്ശേരിൽ, ഫാ.സെബാസ്റ്റ്യൻ പൊടിമറ്റം തുടങ്ങിയവർ നേതൃത്വം നൽകും. പ്രധാന തിരുന്നാൾ ദിനമായ ജനുവരി  5 ന് ഫാ. ഷിന്‍റോ ആലപ്പാട്ട് ദിവ്യബലി അർപ്പിക്കും. തുടർന്ന് ഐങ്ങോത്ത് പന്തലിലേയ്ക്ക് പ്രദക്ഷിണം.ഫാ.തോമസ് കരിന്തോളിൽ തിരുന്നാൾ സന്ദേശം നൽകും. ജനു.6 ന് തലശ്ശേരി അതിരൂപതാ ചാൻസലർ ഫാ.തോമസ് തെങ്ങുംപള്ളിൽ തിരുകർമങ്ങൾക്ക് നേതൃത്വം നൽകും. 6-ന് ഉച്ചയോടെ തിരുന്നാൾ സമാപിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ