മൊഗ്രാൽ : ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം ആറാമതും മാറോടണച്ച് റാലി മേഖലയിൽ ഇതിഹാസം രചിച്ച ഇന്ത്യയിലെ ഒന്നാം നമ്പർ നാവിഗേറ്റർ മൂസാ ഷരീഫിന് മൊഗ്രാൽ ദേശീയവേദി ഉജ്വല സ്വീകരണം നൽകി.
ദേശീയ-അന്തർ ദേശീയ റാലികളിൽ ജൈത്രയാത്ര തുടരുന്ന ഷരീഫ് കായിക കൈരളിയുടെയും വിശിഷ്യാ കാസറഗോഡ് ജില്ലയുടെയും അഭിമാനഭാജനമാണെന്ന് യോഗം വിലയിരുത്തി.
കാർ റാലി മേഖലയിൽ കുതിച്ചുചാട്ടം നടത്തുമ്പോഴും സംസ്ഥാന കായിക വകുപ്പിൽ നിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കാത്തത് ഖേദകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. എം എം റഹ്മാൻ , ടി.കെ.അൻവർ, എം എം.നാഫിഹ് , കെ.പി.മുഹമ്മദ്, ഖാദർ മാസ്റ്റർ , മുഹമ്മദ് അബ്‌കോ , പി.വി.അൻവർ, ഷരീഫ് ഗല്ലി, എം.എസ്.മുഹമ്മദ്‌കുഞ്ഞി പ്രസംഗിച്ചു. മൂസാ ഷരീഫ് മറുപടി പ്രസംഗം നടത്തി.ജന.സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതവും ട്രഷറർ എം.വിജയകുമാർ നന്ദിയും പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ