പരിപാടിയുടെ ബ്രോഷർ പ്രകാശന കർമ്മം സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവർത്തനത്തിന് അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മുംബൈ മലയാളി ഡോക്ടർ മധുസൂദനൻ ബാലകൃഷ്‌ണൻ നിർവഹിച്ചു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് അംഗം ഹമീദ് ചേരക്കാടത്ത്, തൊട്ടി സാലി ഹാജി, എം.ബി. ഹനീഫ്, പി.കെ പ്രകാശൻ, അഷ്‌റഫ് കൊളവയൽ, ഹാറൂൺ ചിത്താരി, അൻവർ ഹസ്സൻ, പി.എം. അബ്ദുൽ നാസർ, ഷൗക്കത്തലി, കെ.എസ്. മുഹാജിർ എന്നിവർ സംസാരിച്ചു.
ഷഹബാസ് അമന്‍ ഫെബ്രുവരി 4ന് കാഞ്ഞങ്ങാട്ട് പാടുന്നു
കാഞ്ഞങ്ങാട്: മലയാളത്തിന്‍റെ പ്രിയ ഗസല്‍ ഗായകനും സംഗീത സംവിധായകനും സിനിമാ പിന്നണി ഗായകനുമായ ഷഹബാസ് അമന്‍ ഗസലിന്റെ കുളിർമഴ പെയ്യിക്കാൻ കാഞ്ഞങ്ങാട്ടെത്തുന്നു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് നവരത്ന പുരസ്‌കാര സമർപ്പണ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയിൽ പരിപാടി അവതരിപ്പിക്കുന്നതിനാണ് ഷഹബാസ് അമൻ കാഞ്ഞങ്ങാട്ടെത്തുന്നത്. ഫെബ്രുവരി 4ന് വൈകീട്ട് 6.30ന് കാഞ്ഞങ്ങാട് ആകാശ് കൺവെൻഷൻ സെന്ററിലാണ് പരിപാടി. കുറഞ്ഞ കാലയളവില്‍ തന്നെ രണ്ടു തവണ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കൊച്ചി ബിനാലെ അടക്കം ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
പരിപാടിയുടെ ബ്രോഷർ പ്രകാശന കർമ്മം സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവർത്തനത്തിന് അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മുംബൈ മലയാളി ഡോക്ടർ മധുസൂദനൻ ബാലകൃഷ്‌ണൻ നിർവഹിച്ചു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് അംഗം ഹമീദ് ചേരക്കാടത്ത്, തൊട്ടി സാലി ഹാജി, എം.ബി. ഹനീഫ്, പി.കെ പ്രകാശൻ, അഷ്‌റഫ് കൊളവയൽ, ഹാറൂൺ ചിത്താരി, അൻവർ ഹസ്സൻ, പി.എം. അബ്ദുൽ നാസർ, ഷൗക്കത്തലി, കെ.എസ്. മുഹാജിർ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ബ്രോഷർ പ്രകാശന കർമ്മം സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവർത്തനത്തിന് അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മുംബൈ മലയാളി ഡോക്ടർ മധുസൂദനൻ ബാലകൃഷ്‌ണൻ നിർവഹിച്ചു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് അംഗം ഹമീദ് ചേരക്കാടത്ത്, തൊട്ടി സാലി ഹാജി, എം.ബി. ഹനീഫ്, പി.കെ പ്രകാശൻ, അഷ്‌റഫ് കൊളവയൽ, ഹാറൂൺ ചിത്താരി, അൻവർ ഹസ്സൻ, പി.എം. അബ്ദുൽ നാസർ, ഷൗക്കത്തലി, കെ.എസ്. മുഹാജിർ എന്നിവർ സംസാരിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ