ഞായറാഴ്‌ച, ജനുവരി 13, 2019
കാസർകോട്: നായന്മാർ മൂല തൻബീഹുൽ  ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ 2000-01 എസ്.എസ് എൽ.സി ബാച്ച് കൂട്ടായ്മ  'എന്റെ ഓർമകൾ' ടുഗതർ 2019 ജനുവരി 20 ന് വിൻ ടച്ചിൽ വെച്ച് നടക്കും.;2000-01എസ്.എസ്.എൽ.സി ബാച്ചിലെ 8 ഡിവിഷനിലെ 250 വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുന്ന  പരിപാടിയാണ്
'എന്റെ ഓർമകൾ'.
പരിപാടിയിൽ വെച്ച് 2001ലെ പ്രധാന അധ്യപകനേയും, 8 ഡിവിഷനുകളിലെ ക്ലാസ് ടീച്ചർമാരേയും ആദരിക്കുകയും ചെയ്യും. തുടർന്ന് വിവിധ മത്സര പരിപാടികളും നടക്കും. 'എന്റെ ഓർമൾ' ലോഗ പ്രകാശനം എൻ.എ നെല്ലിക്കുന്ന്  എം.എൽ.എ  നിർവഹിച്ചു.
പത്ര സമ്മേളനത്തിൽ ശംസീർ തെരുവത്ത്, കാദർ(കാഉ) അറഫ, ഇല്യാസ് മാസ്റ്റർ, മഷ്ഹൂദ് പാറക്കട്ട്, ആഷിഖ് കെ.വി.ആർ, അമീൻ, ബാദ്ഷ പാണലം, കയ്യു, നിഷാദ് ഗാലക്സി, കലീൽ, സുമേഷ് എന്നിവർ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ