ശനിയാഴ്‌ച, ജനുവരി 12, 2019
കാഞ്ഞങ്ങാട്: അജാനൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാ സാഹിത്യ മത്സരവും സില്‍വര്‍ ജൂബിലി പ്രഖ്യാനവും ഇസ്ഹാഖ് വലിയുല്ലാഹി നഗര്‍ മുട്ടുന്തലയില്‍ വെച്ച് നടന്നു. മഖാം സിയാറത്തിന് ശേഷം മുട്ടുന്തല ജമാഅത്ത് സെക്രട്ടറി റഷീദ് മുട്ടുന്തല പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് പതാക ഉയര്‍ത്തി. സംഘടനാ പ്രസിഡണ്ട് തെരുവത്ത് മുസ്സഹാജി അധ്യക്ഷത വഹിച്ച ചടങ്ങ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അല്‍ അസ്ഹരി, മുബാറക്ക്ഹസൈനാര്‍ ഹാജി, യുനസ് ഫൈസി കാക്കടവ്, എ.ഹമീദ് ഹാജി, മുഹമ്മദ് കുട്ടി മൗലവി, എം.അബ്ദുള്‍ റഹ്മാന്‍ ഫൈസി, എന്നിവര്‍ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ