ബുധനാഴ്‌ച, ജനുവരി 16, 2019
മലപ്പുറം: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ 56ാം വാർഷിക54ാംസനദ് ദാന മഹാ സമ്മേളനത്തിൽ ജനലക്ഷങ്ങളെ സാക്ഷിയാക്കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ ചിത്താരി  അസീസിയ്യ അറബിക് കോളേജിലെ പ്രഥമ അസീസികളായ അഷ്‌റഫ് ഫൈസി, ഇർഷാദ് ഫൈസി, നുഅ്മാൻ ഫൈസി എന്നിവർ സനദ് ഏറ്റുവാങ്ങി

കാഞ്ഞങ്ങാട് ചിത്താരി അസീസിയ്യ അറബിക് കോളേജ് പ്രിൻസിപ്പാൾ എസ് .വൈ.എസ് കാസർകോട് ജില്ലാ സെക്രട്ടറിയും ജില്ലാ മജ്‌ലിസുന്നൂർ അമീറും കൂടിയായ അഷ്‌റഫ് മിസ്ബാഹി അൽ അസ്ഹരി ഉസ്താദിന്റെ ശിഷ്യരായി  പടന്ന ,നോർത്ത് ചിത്താരി പള്ളി ദർസ് ,ചിത്താരി അസീസിയ്യ അറബിക് കോളേജിലുമായി  പത്ത് വർഷത്തോളം പഠനം പൂർത്തിയാക്കിയതിനു ശേഷം ഉപരിപഠനത്തിനു വേണ്ടി തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയിൽ പോവുകയും , അവിടെ മൂന്നു വർഷത്തെ പഠനം പൂർത്തിയാക്കുകയും ചെയ്തു.

പരിശുദ്ധ ദീനിന്റെ പ്രബോധനവീഥിയിൽ തങ്ങളുടെ കഴിവും അറിവും ജനങ്ങൾക്ക് പകർന്നു നൽകാൻ ഇവർ സജ്ജരായി കഴിഞ്ഞു.

കാസർകോട് ജില്ലയിലെ നാനാഭാഗങ്ങളിൽ ഇവർ പരിശുദ്ധ ദീനീ ദഅ്.വത്തിൻെ ഖാദിമീങ്ങളായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു.  നുഅ്മാൻ ഫൈസി കാഞ്ഞങ്ങാട്  ടൗൺ നൂർ ജുമാമസ്ജിദ്(കീച്ചേരി പള്ളി)ഇമാമായും, , ഇർശാദ് ഫൈസി ബോവിക്കാനം  എരിഞ്ഞിപ്പുഴ  ജുമുഅത്ത് പള്ളി ഖത്തീബായും,  അഷ്‌റഫ് ഫൈസി ചുള്ളിക്കര ജുമാമസ്ജിദ് ഖത്തീബായും സേവനമനുഷ്ടിച്ച് വരികയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ