ശനിയാഴ്‌ച, ജനുവരി 19, 2019
കാസര്‍കോട് : സംഘപരിവാരുകാരുടെ അക്രമണത്തിലും ഗുണ്ടായിസത്തിലും മര്‍ദ്ദനമേറ്റ് മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന ബായറിലെ കരീം മുസ്ലിയാരുടെ ചികിത്സാ ചെലവ് മുഴുവനും സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 22ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പി.ഡി.പി. നേതാക്കള്‍ അറിയിച്ചു. ആര്‍.എസ്.എസ്. സംഘപരിവാര്‍ ഗുണ്ടായിസം അവസാനിപ്പിക്കുക എന്ന ആവശ്യവുമായി കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പരിസത്ത് നിന്നും റാലി ആരംഭിക്കും. പരിപാടിയുടെ വിജയത്തിനായി കാസര്‍കോട് ബോസ്കോ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് റഷീദ് മുട്ടുന്തല അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ കുഞ്ചത്തൂര്‍, എം.കെ.ഇ. അബ്ബാസ്, യൂനുസ് തളങ്കര, അബ്ദുല്‍ റഹിമാന്‍ പുത്തിഗെ, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, അബ്ദുല്ല ഊജന്തോടി, റഫീഖ് പൊസോട്ട, ബഷീര്‍ അങ്കക്കളരി, ജാസി പൊസോട്ട്, മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, ഇബ്രാഹിം കോളിയടുക്കം എന്നിവര്‍ സംസാരിച്ചു. ഷാപി കളനാട് സ്വാഗതവും അബ്ദുല്ല കുഞ്ഞി ബദിയഡുക്ക നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ