ശനിയാഴ്‌ച, ജനുവരി 19, 2019
കാസര്‍കോട്: സര്‍വത്ര മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും വിദ്യാഭ്യാസ മേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കുകയും ചെയ്ത ധിഷണാശാലിയും ബഹുമുഖ പ്രതിഭയും നന്മയുടെ അടയാളവുമായിരുന്നു കെ.എസ് അബ്ദുള്ളയെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. സമ്പത്ത് കൊണ്ടും വിദ്യകൊണ്ടും എളിമയും വിനയം കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ധനാഢ്യനായിരുന്നു കെ.എസ്- അദ്ദേഹം പറഞ്ഞു.
കെ.എസ് അബ്ദുള്ളയുടെ പന്ത്രണ്ടാം ചരമ വാര്‍ഷിക ദിനത്തിന്റെ ഭാഗമായി മുസ്്‌ലിം ലീഗ് തളങ്കര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.  മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, കെ.എം.സി.സി നേതാവ് യഹ്‌യ തളങ്കര, പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ബീഫാത്തിമ ഇബ്രാഹിം, അഷ്‌റഫ് എടനീര്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, അബ്ബാസ് ബീഗം, വി.എം മുനീര്‍, ഖാലിദ് പച്ചക്കാട്, മന്‍സൂര്‍ മല്ലത്ത്, സഹീര്‍ ആസിഫ്, മുത്തലിബ് പാറക്കെട്ട്, ടി.പി മുഹമ്മദ് അനീസ്, സി.എ അബ്ദുല്ലക്കുഞ്ഞി, സി.എം മുഹമ്മദ് കുഞ്ഞി ഹാജി, എം. നൈമുന്നിസ, കെ.എം അബ്ദുല്‍ റഹ്്മാന്‍, മുജീബ് തളങ്കര, അജ്മല്‍ തളങ്കര, റഹ്്മാന്‍ പടിഞ്ഞാര്‍, റഹ്്മാന്‍ തൊട്ടാന്‍, സഹദ് ബാങ്കോട്, ഹസൈനാര്‍ തളങ്കര, കെ.എം അബ്ദുല്‍ അസീസ്, എന്‍.എ അബ്ദുല്‍ റസാഖ്, കെ.എ.എം ബഷീര്‍, ടി.എ അബ്ദുല്ല, മുജീബ് കെ.കെ പുറം, ടി.എം അബ്ദുല്‍ കരീം, ഫൈസല്‍ പടിഞ്ഞാര്‍, സിദ്ധീഖ് ചക്കര, നൗഫല്‍ തായല്‍, റഷീദ് ഗസാലി നഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ