ശനിയാഴ്‌ച, ജനുവരി 19, 2019
ശബരിമല: ശബരിമല മണ്ഡലകാലം അവസാനിക്കുന്ന ഇന്ന്​ ദർശനത്തിന്​ എത്തിയ യുവതികളെ പൊലീസ്​ തിരിച്ചയച്ചു. കഴിഞ്ഞ ദിവസം ശബരിമലയിലെത്തി പ്രതിഷേധത്തെ തുടർന്ന്​ തിരിച്ചയച്ച രേഷ്​മ നിശാന്തിനെയും ഷാനില സജേഷിനെയുമാണ്​ പൊലീസ്​ ഇന്നും തിരിച്ചയച്ചത്​. രാവി​െല നാലരയോടെ രണ്ടു സ്വകാര്യ വാഹനങ്ങളിൽ ആറു പുരുഷൻമാർക്കൊപ്പമാണ്​ ഇരുവരും നിലയ്​ക്കലിൽ എത്തിയത്​.

​എന്നാൽ, പ്രതിഷേധക്കാർ ഒന്നുമില്ലാതിരുന്നിട്ടും നിലയ്​ക്കലിൽ ഇവരെ പൊലീസ്​ തടഞ്ഞ്​ കൺട്രോൾ റൂമിലേക്ക്​ മാറ്റി. അവി​െട ഒരു മണിക്കൂറോളം പൊലീസുകാരുമായി ചർച്ച നടത്തി. പ്രതിഷേധത്തിന്​ സാഹചര്യമുണ്ടെന്ന്​ പറഞ്ഞ​ പൊലീസ്​ മറ്റ്​ വാഹനത്തിൽ ഇവരെ തിരികെ എരുമേലിയിലേക്ക്​ കൊണ്ടു പോവുകയായിരുന്നു.

സുരക്ഷ ഒരുക്കുമെന്ന്​ ഉന്നത ​െപാലീസ്​ ഉദ്യോഗസ്​ഥർ നൽകിയ ഉറപ്പി​ലാണ്​ എത്തിയതെന്ന്​ യുവതികൾക്കൊപ്പം വന്ന ‘ന​േവാത്ഥാന കേരളം ശബരിമലയിലേക്ക്’ പ്രവർത്തകർ പറഞ്ഞു. ഇവിടെ എത്തിയപ്പോൾ പൊലീസ്​ പതിവു നാടകം കളിച്ചു. പ്രതിഷേധക്കാരില്ലാതിരുന്നിട്ടും അവരെ ​സമ്മർദം ചെലുത്തി മടക്കിക്കൊണ്ടുപോയി.

പുലർച്ചെ ഇത്രദൂരം യാത്ര ചെയ്​ത്​ വന്നത്​ മടങ്ങിപ്പോകാനായിരുന്നില്ല. അവരെ മടക്കിക്കൊണ്ടു പോകാൻ പൊലീസ്​ നടത്തിയ സമ്മർദം അത്രമാത്രം വലുതാണ്​. ഇന്നു തന്നെ കൂടുതൽ സ്​ത്രീകളുമായി മലകയറാൻ ശ്രമിക്കുമെന്നും പ്രവർത്തകർ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ