ശനിയാഴ്‌ച, ജനുവരി 19, 2019
തൃക്കരിപ്പൂർ : തിരുവനന്തപുരം വർക്കല സി.എച്ച്‌.എം.എം കോളേജിൽ കറുപ്പ്‌ വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ തീവ്രവാദികളാക്കി ചിത്രീകരിച്ച്‌ വ്യാജ വാർത്ത പ്രചരിപ്പിച്ച ജനം ടി.വിയുടെ നിലപാടിനെതിരെയും, മത്സ്യസമ്പത്ത്‌ കൊണ്ടും കാര്‍ഷിക സമൃദ്ധി കൊണ്ടും സമ്പന്നമായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് പ്രദേശത്തെ മാരകവും അശാസ്ത്രീയവുമായ കരിമണല്‍ ഖനനത്തിനെതിരെയും‌ തൃക്കരിപ്പൂർ ആർട്സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌ വിദ്യാർത്ഥികൾ പ്രതിഷേധസംഗമവും ഐക്യദാർഢ്യ സന്ധ്യയും നടത്തി.
മുഴുവൻ വിദ്യാർത്ഥികളും കറുത്ത വസ്ത്രം ധരിച്ച്‌ മെഴുകുതിരി തെളിയിച്ചാണ്‌ പ്രതിഷേധത്തിൽ പങ്കാളികളായത്‌.
റിഷാദ്‌ അബ്ദുള്ള, യൂനിയൻ ഭാരവാഹികളായ സി.കെ ഇർഷാദ്‌, അസാസുദ്ദീൻ, ടി.കെ അദ്നാൻ, ജാസർ ലത്തീഫ്‌, എം.ടി.പി സഫ്‌വാൻ, മുബഷിർ മുസ്തഫ എന്നിവർ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ