ബുധനാഴ്‌ച, ജനുവരി 23, 2019
കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ എരിക്കുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നിസ്‌കാരപ്പള്ളിക്കാണ് ഇന്ന്  പുലര്‍ച്ചെ രണ്ട് മണിക്ക് സാമൂഹ്യ ദ്രോഹികള്‍ തീയിട്ടത്. മേശ, ഡോര്‍, കസേര, നിലത്ത് വിരിച്ച കാര്‍പെറ്റ് മുതലായവ കത്തി നശിച്ചു.

പള്ളിക്കകത്ത് കിടക്കുകയായിരുന്ന ഉസ്താദ് തീ ശ്രദ്ധയില്‍പെട്ട്  ഉണര്‍ന്ന് സമീപ വാസികളെ വിളിച്ചു വരുത്തി അവര്‍ തീ അണക്കുകയായിരന്നു. സംഭവ സ്ഥലം സംയുക്ത ജമാഅത്ത് ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്,  സി  കുഞ്ഞഹമ്മദ് ഹാജി പാലക്കി, എ ഹമീദ് ഹാജി, വണ്‍ ഫോര്‍ അബ്ദുല്‍ റഹിമാന്‍, മുബാറക് ഹസ്സൈനാര്‍ ഹാജി, എം മൊയ്തു മൗലവി, കെ യൂ ദാവൂദ് ഹാജി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ