ബുധനാഴ്‌ച, ജനുവരി 30, 2019
ദേളി : സ്നേഹ ഹസ്തവുമായി കാസര്‍ഗോഡ് ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ വൃദ്ധസദനത്തിലെത്തി. സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ സേവാ പ്രോജക്ടിന്റെ ഭാഗമായാണ്  വിദ്യാർത്ഥികൾ പരവനടുക്കം വൃദ്ധസദനം   സന്ദര്‍ശിച്ചത്. ഇവിടുത്തെ  അന്തേവാസികളുമായി സൗഹൃദം പങ്കിടുകയും അവരോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. വ്യത്യസ്തങ്ങളായ കലാപരിപാടികൾ അന്തേവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചു. സേവാ പ്രോജക്ടിന്റെ ഭാഗമായി ഓള്‍ഡ് ഏജ്ഹോമിലേക്ക് ട്രോളി നൽകി. സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബ്, സ്കൂൾ പ്രിന്‍സിപ്പൾ എം ഹനീഫ, അധ്യാപകരും വിദ്യാര്‍ത്ഥികളും സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ