ബുധനാഴ്‌ച, ജനുവരി 30, 2019
മഞ്ചേശ്വരം: ഹർത്താലിന്റെ മറവിൽ സംഘപരിവാർ അക്രമികളുടെ ക്രൂരമർദ്ദനത്തിനിരയായി ആസ്പത്രിയിൽ കഴിയുന്ന ബായാറിലെ അബ്ദുൾ കരീം മുസ്ല്യാരുടെ ചികിത്സാ ചെലവ് വഹിക്കുന്ന കാര്യം ആലോചിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് പി.ഡി.പി.നേതാക്കൾ പറഞ്ഞു.

സംഭവത്തിലെ മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. രാത്രി കാലങ്ങളിൽ അക്രമികൾ ബായാർ പ്രദേശത്ത് ബൈക്കുകളിലെത്തി  കലാപത്തിന് ശ്രമിക്കുകയാണെന്ന് ഭാരവാഹികൾപറഞ്ഞു.


മഞ്ചേശ്വരത്ത് കലാപമുണ്ടാക്കാൻ ആർ.എസ്.എസ്  ശ്രമങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ച സാഹചര്യത്തിൽ അക്രമികൾക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പോലീസ് നടപടി ശക്തമാക്കണമെന്നും ഭാരവാഹികളായ എസ്.എം ബഷീർ അഹമ്മദ്, എം.കെ അബ്ബാസ്, അബ്ദുൾ റഹ്മാൻ പുത്തിഗെ,  ജാസിർ പൊസോട്ട്, പി.പി ഷംസുദ്ദീൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ