വനിത മതിലിനിടയില്‍ ചെറ്റുക്കുണ്ടില് സി.പി.എം-ബി.ജെ.പി സംഘര്‍ഷം, പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു
കാഞ്ഞങ്ങാട്: വനിത മതിലില്‍ അണിചേരാനെത്തിയ സി.പി.എം പ്രവര്‍ത്തകരും ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരും ചേറ്റുക്കുണ്ടില്‍ ഏറ്റുമുട്ടി വനിത മതില്‍ കെട്ടുന്നത് തടസപ്പെടുത്തനായി ചേറ്റുക്കുണ്ട് റെയില്‍വേ ട്രാക്കിന് സമീപത്തെ പുല്ലിന് ബി.ജെ.പിക്കാര്‍ തീയിട്ടതാണ് പ്രശ്‌നത്തിന് തുടക്കമായത്. ഇതിനെ തുടര്‍ന്ന് ആ ഭാഗത്ത് അണി ചേരാനെത്തിയ വനിതകള്‍ക്ക് വനിത മതില്‍ തീര്‍ക്കാനായില്ല. പുക കാരണം പലര്‍ക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടു. അവരില്‍ ചിലര്‍ ആസ്പത്രിയിലുമായി. ഇതിനെ തുടര്‍ന്ന് സി.പി.എമുകാര്‍ ബി.ജെ.പികാരുമായി ഏറ്റുമുട്ടി. പരസ്പരം കല്ലേറ് നടന്നു.സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അവിടെ എത്തി. ആക്രമം അമര്‍ച്ച ചെയ്യാനായി പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നു. മനോരമ ന്യൂസ് ചാനലിന്റെയും 24 ന്യൂസ് ചാനലിന്റെയും കാമറകളും വാഹനവും അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തിനിടയില്‍ നിരവധി ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. കുടാതെ എ ട്ടോളം പൊലിസുകാര്‍ക്കും പരിക്കും.അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ഈ ഭാഗത്തു നിന്ന് പോയവര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആക്രമണമുണ്ടായത്. ഇതിനുള്ള പ്രതികാരമാണ് ഇന്നത്തെ സംഭവങ്ങളെന്നാണ് സൂചന. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. വനിത മതിലിന്റെ ഭാഗമായുള്ള കാസര്‍കോട് പൊതുസമ്മേളനം വെട്ടിച്ചുരുക്കി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അടക്കമുള്ള ഇടത് മുന്നണി നേതാക്കള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ