ആരോഗ്യ,വനിതാ-ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ മതിലിന്റെ ആദ്യ കണ്ണിയായി. പിന്നീട് എ കെ ജി മകള്‍ ലൈല, പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി,കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ. പത്മാവതി, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഭാര്യ സാവിത്രി ചന്ദ്രശേഖരന്‍, മകള്‍ നീലി ചന്ദ്രന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഡീനാ ഭരതന്‍, ജില്ലാ പട്ടികജാതി ഓഫീസര്‍ എസ് മീനാറാണി, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ. പ്രസീത, കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ സുമതി, വിവിധ വനിതാസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ അണിനിരന്നു.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ സര്‍ക്കിളില്‍ നിന്ന് ആരംഭിച്ച മതില്‍ പ്രസ്‌ക്ലബ് ജംങ്ഷന്‍ വഴി കെഎസ്ടിപി റോഡില്‍ പ്രവേശിച്ച് ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലൂടെ 44 കിലോമീറ്റര്‍ ദൂരത്തിലാണ് ജിലിലയില്‍ മതില്‍ തീര്‍ത്തത്. വൈകീട്ട് കൃത്യം നാലിന് തന്നെ ആരോഗ്യവകുപ്പ് മന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വനിതാമതിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡിന് മറുവശത്ത് പുരുഷന്‍മാരും അണിനിരന്നു. ഇതില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, പി കരുണാരന്‍ എം പി, ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു, എഡിഎം എന്‍ ദേവീദാസ്,വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗിരീഷ് ചോലയില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, സിപിഐ (എം) ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സി പി ഐ ജില്ലാസെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ രാജന്‍, സി എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ആരോഗ്യ,വനിതാ-ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഇ പത്മാവതി അധ്യക്ഷയായി. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ,പി കരുണാകരന്‍ എം.പി,ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു,പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് വനിതാമതിലില്‍ കെ വി സുജാത,വി വി പ്രസന്നകുമാരി,സി പി ശുഭ,ഡോ. പൂമണി പുതിയറക്കല്‍, സവിതാ കുമാരി , കെ വി ലക്ഷമി, കെ രാജ്‌മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ