മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം: കാഞ്ഞങ്ങാട് പ്രസ് ഫോറം
കാഞ്ഞങ്ങാട്: ചേറ്റുകുണ്ടില്‍ മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എം.ബി. ശരത്, ക്യാമറമാന്‍ ഷാന്‍, 24 ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ്മാന്‍, ക്യാമറമാന്‍ രഞ്ജിത്ത് എന്നിവരെ അക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറം യോഗം ആവശ്യപ്പെട്ടു. സ്വതന്ത്രമായും നിര്‍ഭയമായും ജോലി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായാണ് അക്രമിച്ചത്. ഈ കിരാത നടപടിയില്‍ യോഗം കനത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.കെ.നാരായണന്‍, വൈസ് പ്രസിഡന്റ് പി.പ്രവീണ്‍ കുമാര്‍, ട്രഷറര്‍ മാധവന്‍ പാക്കം, ടി.മുഹമ്മദ് അസ്ലം, എന്‍.ഗംഗാധരന്‍, ബാബു കോട്ടപ്പാറ,കെ എസ്. ഹരി, ഫസലുറഹ്മാന്‍, വൈ. കൃഷ്ണകുമാര്‍, ഷക്കീബ് മുഹമ്മദ്, കെ.ജയരാജന്‍ എന്നീവര്‍ സംസാരിച്ചു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ