തിരുവനന്തപുരം : നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. തുടർച്ചയായുളള ഹർത്താലുകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഇവർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഹർത്താലിന് കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ടി.നസ്റുദ്ദീനാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് സംരക്ഷണം ഉറപ്പു നൽകിയാതായും ഇദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ യുവതികള്‍ പ്രവേശിച്ചതിൽ പ്രതിഷേധിച്ചാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തത്. അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ നഷ്ടം വരുത്തി വച്ച സാഹചര്യത്തിൽ ഹർത്താലുകളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് വ്യാപാര സംഘടനകൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ