ബുധനാഴ്‌ച, ജനുവരി 02, 2019
കാഞ്ഞങ്ങാട്: ശബരിമല ആചാര ലംഘനം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി  പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍  നടത്തിയ റോഡ് ഉപരോധം ജനത്തെ വലച്ചു. ഉച്ചയ്ക്ക് 1.30ന് പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തില്‍ കടുത്ത ഗതാഗത സ്തംഭനമുണ്ടായി. ബസ് സ്റ്റാന്റിന് മുന്‍വശത്തെ ഇരു റോഡുകളുമാണ് ഉപരോധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലുള്ള മുദ്രവാക്യമാണ് പ്രവര്‍ത്തകര്‍ വിളിച്ചത്. ചില സമയത്ത് പ്രവര്‍ത്തകര്‍ പ്രകോപനപങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പൊലിസ് സംയമനം പാലിച്ചതിനാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ