വെള്ളിയാഴ്‌ച, ജനുവരി 11, 2019
കാഞ്ഞങ്ങാട്: രണ്ടു ദിവസം നീണ്ട പൊതുപണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ കർശന നടപടികളുമായി റെയില്‍വേ. സംസ്ഥാനത്താകെ ഏതാണ്ട് രണ്ടായിരത്തിലേറെ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) കേസെടുത്തു. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.
തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവൻകുട്ടി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസുണ്ട്. ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയതിന് 174 വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ടാൽ ഇവർക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ല. പണിമുടക്കു ദിനങ്ങളില്‍ ട്രെയിന്‍ തടയുന്നതിന്റെ ചിത്രങ്ങളും വിഡിയോയും കോടതിയില്‍ ഹാജരാക്കാനായി ആര്‍പിഎഫ് ശേഖരിച്ചിട്ടുണ്ട്. പത്രങ്ങളിലും ഓൺലൈൻ, ടിവി തുടങ്ങിയ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ചു വന്ന ചിത്രങ്ങളും വാര്‍ത്തകളും കേസിൽ തെളിവാകും

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ