ശനിയാഴ്‌ച, ജനുവരി 12, 2019
കാഞ്ഞങ്ങാട്: കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെയും, കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും,    ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മഡിയൻ കൂലോം പാട്ടുത്സവത്തോടനുബന്ധിച്ച് വ്യവസായ മേള ജില്ലാ പഞ്ചായത്ത് ഏ.ജി.സി.ബഷീർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വി.രാഘവൻ അധ്യക്ഷനായി. ജില്ലാതല ചിത്ര രചന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഞ്ഞങ്ങാട് നഗര സഭ വൈസ് ചെയർ പെഴ്സൺ എൽ.സുലൈഖ സർട്ടിഫിക്കറ്റും ഉപഹാരവും വിതരണം ചെയ്തു. വാർഡ് മെമ്പർ ഷീബ ഉമ്മർ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അസി.ഡയറക്ടർ കെ.സജിത്ത് കുമാർ സ്വാഗതവും, ഡെപ്യൂട്ടി രജിസ്ട്രാർ സി.പി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ