കാഞ്ഞങ്ങാട്: ദേശീയപണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞവരെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ റെയില്‍വേ പോലീസ് നീക്കം തുടങ്ങി.
കേരളത്തിലുടനീളം പണിമുടക്ക് ദിവസം തീവണ്ടി തടഞ്ഞതുമായി ബന്ധപ്പെട്ട് പാലക്കാട് ഡിവിഷനില്‍ മാത്രം 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍വ്വീസ് മുടക്കം, യാത്രക്കാര്‍ക്കുണ്ടായ നഷ്ടം, റെയില്‍വേ സാമഗ്രികള്‍ നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള മൊത്തം സാമ്പത്തിക നഷ്ടം കണക്കാക്കി തുക ഈടാക്കാനും റെയില്‍വേ സംരക്ഷണ സേന നടപടികള്‍ ആരംഭിച്ചു.
ജില്ലയില്‍ ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് തീവണ്ടി തടഞ്ഞത്. ഇതില്‍ സിപിഎം-സിപിഐ- ഐഎന്‍ടിയുസി നേതാക്കളുള്‍പ്പെടെ പ്രതികളാണ്. തീവണ്ടി തടഞ്ഞതുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് എടുത്ത വീഡിയോ ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് നടപടി കൈക്കൊള്ളുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ