ചാരുംമൂട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സൈനികനും പ്രവാസിയും അറസ്റ്റില്‍.
കരസേനയില്‍ ജോലിചെയ്യുന്ന നൂറനാട് കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്‍(47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍(38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബി.ജെ.പി പ്രവര്‍ത്തകരാണ്.
സി.പി.എം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്റെ പരാതിയില്‍ നൂറനാട് എസ്.ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.
വര്‍ഗീയ ചുവയുള്ള പോസ്റ്റുകള്‍ സ്ഥിരമായി ഷെയര്‍ ചെയ്തിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതെന്ന് പൊലീസ് പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ