പള്ളിക്കര: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായ തെരഞ്ഞെടുക്കപ്പെട്ട ഇ.കെ മഹമൂദ് മുസ്്‌ലിയാരുടെ ഖാസി സ്ഥാനരോഹണച്ചടങ്ങ് 21ന് വൈകിട്ട് നാലുമണിക്ക് കല്ലിങ്കാല്‍ ഖാസി പൈവളിഗെ അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ നഗറില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, പണ്ഡിതന്മാര്‍, നേതാക്കള്‍ സംബന്ധിക്കും.
പള്ളിക്കര ഖാസി ഹൗസില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. ചെയര്‍മാന്‍ കെ.എം സാലിഹ് അധ്യക്ഷത വഹിച്ചു. എഞ്ചിനീയര്‍ ബഷീര്‍ സ്വാഗതം പറഞ്ഞു. പി.എ അബൂബക്കര്‍ ഹാജി, ടി.പി കുഞ്ഞബ്ദുല്ല ഹാജി, പൂച്ചക്കാട് മുഹമ്മദ് കുഞ്ഞി ഹാജി, കെ.ഇ.എ ബക്കര്‍, മാളികയില്‍ അബ്ബാസ്, കെ.എം അബ്ദുല്‍ റഹ്്മാന്‍, പി.കെ അബ്ദുല്ല, ബഷീര്‍ കല്ലിങ്കാല്‍, മാളികയില്‍ കുഞ്ഞബ്ദുല്ല, ഹാരിസ് മുക്കൂട്, ഹൈദര്‍ ഹാജി കുണിയ, ഹംസ മഠം, മുഹമ്മദ് അസ്ഹരി, കുഞ്ഞഹമ്മദ് പരങ്ങാനം, ബഷീര്‍ ചെരുമ്പ, അബൂബക്കര്‍ റഹ്്മാനി, സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, ടി.എം കുഞ്ഞബ്ദുല്ല ഹാജി, ബി.കെ സലീം, സി.എച്ച് മിഗ്ദാദ്, മുഹമ്മദ് കുഞ്ഞി പള്ളിപ്പുഴ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ