ചൊവ്വാഴ്ച, ജനുവരി 15, 2019
കാസർകോട് :  "രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ " എന്ന പ്രമേയത്തിൽ ജനുവരി 26 ന് അണങ്കൂരിൽ വെച്ച് നടക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണാർത്ഥം ജില്ലയിലെ ദർസ് അറബിക് കോളേജ് സന്ദർശനം ആരംഭിച്ചു. പാറപ്പാടി അറബിക് കോളേജിൽ പരിപാടിയുടെ ഉദ്ഘാടനം നടന്നു. ജില്ലയിലെ മുഴുവൻ ദർസ് -അറബിക് കോളേജ് വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപന സന്ദർശനം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. മുഷ്താഖ് ദാരിമി, കാസർകോട് മേഖല പ്രസിഡന്റ് ശിഹാബ് അണങ്കൂർ, ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, അർഷാദ് മൊഗ്രാൽ പുത്തൂർ തുടങ്ങിയവർ നേതൃത്യം നൽകി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ