റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാറണ്ട് ഇറ്റാലിയന്‍ അധികൃതര്‍ക്ക് അയച്ചതായി അമേരിക്കയിലെ ലാസ് വേഗസ് മെട്രോപോളിറ്റന്‍ പൊലീസ് വകുപ്പ് വ്യക്തമാക്കി. നിലവില്‍ യുഎന്‍എസിന് വേണ്ടി ഇറ്റലിയില്‍ കളിക്കുകയാണ് റൊണാള്‍ഡോ. മറ്റേതു ലൈംഗികാക്രമണ കേസിലും സ്വീകരിക്കുന്ന നടപടിയാണ് ഈ കേസിലും സ്വീകരിക്കുന്നതെന്ന് വേഗസ് പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് അറിയിച്ചു.
അതേസമയം 2009 ല്‍ ലാസ് വേഗസില്‍ നടന്ന കൂടിക്കാഴ്ച പരസ്പര സമ്മതത്തോടെയായിരുന്നുവെന്ന് റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കാതറിനുമായി അത്തരമൊരു ബന്ധമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ റൊണാള്‍ഡോയുടെ ഡിഎന്‍എയുമുണ്ടാകും. എന്നാല്‍ നടപടിക്രമം എന്ന നിലയിലാണ് പോലീസ് സാമ്പിള്‍ ചോദിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. കാതറിന്റെ ആവശ്യപ്രകാരം ക്രിമിനല്‍ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് നേരത്തേ അറിയിച്ചിരുന്നു.
ബലാത്സഗം ചെയ്ത് അത് മറച്ചുവയ്ക്കാനായി തന്നെ നിര്‍ബന്ധിച്ച് ധാരണാ പത്രത്തില്‍ ഒപ്പു വെയ്പ്പിപിച്ചു എന്നാണ് കാതറിന്‍ മയോര്‍ഗയുടെ പരാതി. മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം ഡോളറിന്റെ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പായിരുന്നു അത്. നഷ്ടപരിഹാരമായി ഇനിയും കൂടുതല്‍ തുക നല്‍കണമെന്നും കാതറിന്‍ ആവശ്യപ്പെടുന്നുണ്ട്. കാതറിന്റെ കേസ് വാസ്തവ വിരുദ്ധമെന്നാണ് റൊണാള്‍ഡോയുടെ പരാതി. ബലാത്സംഗം നടന്നിട്ടില്ലെന്ന് റൊണാള്‍ഡോ ആവര്‍ത്തിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ