ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 60 കാരന് അറസ്റ്റില്‍
കാഞ്ഞങ്ങാട്: ആറ് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 60 കാരനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ കുമ്പളയിലെ പഴയകാല ഡ്രൈവര്‍ മാധവന്‍ നായരാണ് അറസ്റ്റിലായത്. ക്രിസ്തുമസ് അവധിക്കാലത്താണ് സംഭവം. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ